കാഞ്ഞങ്ങാട്: പ്രൊഫഷണല്‍ തബലിസ്റ്റ് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളിനു സമീപത്തെ പി.എം അനില്‍കുമാര്‍ (54) അന്തരിച്ചു. പിന്നണി ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രനുള്‍പ്പെടെ പ്രമുഖരുടെ ഗാനമേളകള്‍ക്കും കച്ചേരികള്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ സമ്മാനാര്‍ഹമായ ദുര്‍ഗ സ്കൂള്‍ ടീമംഗമായിരുന്നു. ആദ്യകാല ജ്വല്ലറിയുടമ പി.എം മണി-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: സീമ (ഉഡുപ്പി). മക്കള്‍: വൈഷ്ണവ്, വിഘ്നേശ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അജിത് കുമാര്‍, അനിത.