ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍

ദുബായ്: ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് 2025-28 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ദുബായ് കെ.എം.സി.സി പഞ്ചായത്ത് കൗണ്‍സില്‍ യോഗത്തിലാണ് കമ്മിറ്റി തിരഞ്ഞെടുത്തത്. മനാഫ് ഖാന്‍ പള്ളിക്കര (പ്രസി.), ബഷീര്‍ റഹ്മാന്‍ പള്ളിപ്പുഴ(ജന. സെക്ര.), റംഷീദ് തൊട്ടി (ട്രഷ.), ആഷിഖ് റഹ്മാന്‍ പള്ളിക്കര (ഓര്‍ഗ. സെക്ര.) ഫൈസല്‍ മഠത്തില്‍, റാഫി മസ്തിഗുഡ്ഡ, ഇസ്മയില്‍ മവ്വല്‍, മൂസ ബേക്കല്‍, അബ്ദുല്‍ ഷഫീഖ് കല്ലിങ്കല്‍(വൈസ് പ്രസി.), ലുക്മാന്‍ ബേക്കല്‍, ഷൗകത്ത് ബിലാല്‍ നഗര്‍, മന്‍സൂര്‍ തെക്കുപുറം, ഷഹസാദ് മഠത്തില്‍, ബഷീര്‍ പൂച്ചക്കാട്, ഹബീബ് ചെരുമ്പ, സിയാദ് ചെരുമ്പ(ജോ.സെക്ര.).

പ്രസിഡണ്ട് മനാഫ് ഖാന്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നവാസ് ഇടനീര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷെരീഫ് ചെരുമ്പ പ്രാര്‍ത്ഥന നടത്തി. ബഷീര്‍ റഹ്മാന്‍ പള്ളിപ്പുഴ സ്വാഗത പറഞ്ഞു. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, സെക്രട്ടറിമാരായ സി.എ ബഷീര്‍ പള്ളിക്കര, ഇസ്മായില്‍ നാലാം വാതുക്കല്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് റഫീഖ് മാങ്ങാട്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി റിസ്‌വാന്‍ കളനാട്, വൈസ് പ്രസിഡണ്ട് റഷീദ് ബേക്കല്‍, സെക്രട്ടറിമാരായ ആരിഫ് ചെരുമ്പ, ഹസീബ് ഖാന്‍ പള്ളിക്കര, ഉബൈദ് കോട്ടിക്കുളം, മുനീര്‍ പള്ളിപ്പുറം സംസാരിച്ചു. കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ റംഷിദ് തൊട്ടി നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it