ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി ജനമൈത്രി പൊലീസും എം.എം.എ തളങ്കരയും

ജനമൈത്രി പൊലീസും തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിദുദ്ധ ബോധവല്‍ക്കരണ ക്ലാസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ജനമൈത്രി പൊലീസും തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി തായലങ്ങാടി മദ്രസത്തുദ്ദീനിയ ഹാളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി ബാലകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ആമുഖപ്രസംഗവും എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന ലഹരിക്കെതിരെയുള്ള ക്ലാസും നടത്തി. കാസര്‍കോട് എസ്.ഐ ശശിധരന്‍, ജനമൈത്രി ഓഫീസര്‍ സന്തോഷ് കെ. സംസാരിച്ചു. അബ്ദുല്ല ഗോവ, ഷംസുദ്ദീന്‍ ബായിക്കര, അഡ്വ. വി.എം മുനീര്‍, നഗരസഭാംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് മര്‍ദ്ദള, സിയാദ് തെരുവത്ത്, ഹനീഫ് പള്ളിക്കാല്‍, അബ്ദുല്ല പടിഞ്ഞാര്‍, മൊയ്തീന്‍ പള്ളിക്കാല്‍, അബ്ദുല്‍ ബാരി ഹുദവി സംബന്ധിച്ചു. എ.പി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് സ്വാഗതവും വെല്‍ക്കം മുഹമ്മദ് കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു.