പാദൂര്‍ ട്രോഫി: പാസ് ലോഞ്ചിങ്ങ് മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പും തമ്പ് മേല്‍പറമ്പും സംയുക്തമായി മേല്‍പറമ്പ് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മെയ് 9 മുതല്‍ സംഘടിപ്പിക്കുന്ന പാദൂര്‍ ട്രോഫി എസ്.എഫ്.എ അഖിലേന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ വി.ഐ.പി-കോംപ്ലിമെന്ററി പാസ്സ് ലോഞ്ചിങ്ങ് കായിക മന്ത്രി വി. അബ്ദുല്‍ റഹ്മാന്‍ പ്രവാസി യുവ വ്യവസായി കെ.ഇ മുഹമ്മദ് കളനാടിനും സാറാ ട്രാന്‍സ്പോര്‍ട്ട് ഉടമ റിസ്വാന്‍ മേല്‍പറമ്പിനും നല്‍കി നിര്‍വ്വഹിച്ചു. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജാഗോപാലന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, യുവ വ്യവസായി റിസ്വാന്‍ ഗലദാരി, ക്ലാസിക്ക് കര്‍വ് എം.ഡി നസീര്‍ കുന്നില്‍, ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഫ്സല്‍ സീസ്ലു, യു.എ.ഇ ചന്ദ്രഗിരി ക്ലബ്ബ് ട്രഷറര്‍ റാഫി മാക്കോട്, സംഘാടക സമിതി അംഗങ്ങളായ നാസിര്‍ ഡീഗോ, അസര്‍ ഫിസ, സംഗീത് വള്ളിയോട്, ബദറുദ്ദീന്‍ സി.ബി തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it