ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തകള്‍: വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

പാകിസ്താന്‍ മാധ്യമങ്ങളും ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇന്ത്യയ്ക്ക് പാകിസ്താന്‍ തിരിച്ചടി നല്‍കി എന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും കേന്ദ്രം വ്യക്തമാക്കി

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയെന്നോണം പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടെ പാകിസ്താന്‍ മാധ്യമങ്ങളും ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇന്ത്യയ്ക്ക് പാകിസ്താന്‍ തിരിച്ചടി നല്‍കി എന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും കേന്ദ്രം വ്യക്തമാക്കി. ശ്രീനഗറിലെ വ്യോമസേന താവളം പാകിസ്താന്‍ വ്യോമ വിഭാഗം തകര്‍ത്തു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്നും 2024ല്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വായില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റേതാണ് ഇവയെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. ഇന്ത്യന്‍ ബ്രിഗേഡ് ആസ്ഥാനം തകര്‍ത്തുവെന്നാണ് മറ്റൊരു പ്രചാരണം. ഇതും വ്യാജമാണ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് -29 വിമാനം തകര്‍ന്നുവീണ പഴയ ഫോട്ടോ വെച്ചാണ് മറ്റൊരു പ്രചാരണം. ഇന്ത്യന്‍ റാഫേല്‍ ജെറ്റ്, ബഹാല്‍പൂരിനടുത്ത് വെച്ച് വെടിവെച്ചിട്ടുവെന്നാണ് വ്യാജപ്രചാരണം

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it