ഉറങ്ങുന്നതിന് മുമ്പ് കണ്ണുകള്‍ മൊബൈല്‍ സ്‌ക്രീനിലാണോ? ഉറക്കക്കുറവ് 59% വരെയെന്ന് പഠനം
ഉപകരണങ്ങളില്‍ നിന്നും പുറത്തേക്ക് വരുന്ന നീല വെളിച്ചം റെറ്റിനയില്‍ പതിക്കുകയും ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിക്കുന്നുവെന്നും പഠനം പറയുന്നു.

ഉറങ്ങാന്‍ കിടന്നാല്‍ ഇന്ന് മിക്കവരും മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നത് പതിവാണ്. ഇരുട്ട് മുറിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ ഏറെ നേരം ചിലവഴിക്കും. ഇത്തരം പ്രവണതകള്‍ ഗുരുരതമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കമില്ലായ്മ 59 ശതമാനം വരെ എത്തുമെന്നും ഉറക്കസമയം ഓരോ ഒരു മണിക്കൂര്‍ മൊബൈലില്‍ ചിലവഴിക്കുന്നതിനനുസരിച്ച് 24 മിനിറ്റ് കുറയുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഫ്രോണ്ടിയേഴ്‌സ് ഓഫ് സൈക്ക്യാട്രി എന്ന മാഗസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന 45,202 പേരിലാണ് പഠനം നടത്തി.ത്. ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ, ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസം അനുഭവിക്കുന്ന പകലുറക്കം ഇവയൊക്കെ ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളാണ്. കിടക്കയില്‍ കിടന്ന് ഉപയോഗിക്കുന്ന എല്ലാ സ്‌ക്രീന്‍ വെളിച്ചവും ഇത്തരം അവസ്ഥകളിലേക്കെത്തിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഉപകരണങ്ങളില്‍ നിന്നും പുറത്തേക്ക് വരുന്ന നീല വെളിച്ചം റെറ്റിനയില്‍ പതിക്കുകയും ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിക്കുന്നുവെന്നും പഠനം പറയുന്നു. ഇത് ഉറക്കം കുറക്കുകയും ഉണരാനുള്ള സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ ഓര്‍മക്കുറവ്, ദേഷ്യം, മനോഭാവത്തിലെ മാറ്റങ്ങള്‍,തലവേദന തുടങ്ങിയ പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.