സാമ്പത്തിക ബാധ്യത; വയോധികന്‍ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചു.

ബദിയടുക്ക : സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വയോധികന്‍ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ചു.മുണ്ട്യത്തടുക്ക പള്ളം തോപ്പരയിലെ യൂസുഫ് (77)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. യുസുഫും മകന്‍ അബ്ദുള്‍ ഖാദറും കുട്ടികളുമാണ് വീട്ടില്‍ താമസം. സംഭവ സമയത്ത് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പെണ്‍ മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നിരുന്നു. വായ്പ കുടിശ്ശികയായതോടെ വായ്പ നല്‍കിയവര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതാവാം മരണകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഭാര്യ: പരേതയായ മറിയമ്മ. മക്കള്‍: ഫാത്തിമ, അബ്ദുള്‍ കാദര്‍, കദീജ, റുഖിയ, നസീമ, മിസ്രിയ, ആമിന, അലീമ, അവ്വാബി.മരുമക്കള്‍ : സയ്യിദ്, ഇഖ്ബാല്‍,അഷ്‌റഫ്, അഷ്‌റഫ്, ഹസ്സൈനാര്‍, ഷറഫ്, ഫാറൂഖ്, സാദിഖ്, ഫൗസിയ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണത്തില്‍ ദുരുഹതയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലിസ് പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it