ആമസോണില്‍ ആപ്പിള്‍ ഐഫോണ്‍ 15 വെറും 24,950 രൂപയ്ക്ക്; മറ്റ് വിശദാംശങ്ങള്‍ അറിയാം

ഫോണിന്റെ വില കുറയ്ക്കുക മാത്രമല്ല, അവിശ്വസനീയമാം വിധം കുറഞ്ഞ വിലയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഒരു എക്‌സ്‌ചേഞ്ച് ഓഫറും നല്‍കിയിട്ടുണ്ട്.

മുംബൈ: പലരുടേയും സ്വപ്‌നമാണ് ഒരു ഐഫോണ്‍ സ്വന്തമാക്കുക എന്നത്. എന്നാല്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അത്തരം ആഗ്രഹങ്ങളൊന്നും അത്ര പെട്ടെന്നൊന്നും സാധിച്ചെടുക്കാന്‍ കഴിയില്ല. അതിന്റെ വില തന്നെയാണ് പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ ഒരു അവസരം എത്തിയിരിക്കുകയാണ്. ഐഫോണ്‍ 16 സീരീസിന്റെ വരവിന് ശേഷം ആമസോണ്‍ ഇന്ത്യ ഐഫോണ്‍ 15 അവിശ്വസനീയമായ ഒരു ഡീല്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ഐഫോണ്‍ 16 സീരീസ് പുറത്തിറങ്ങിയതിനുശേഷം, ആമസോണ്‍ ഐഫോണ്‍ 15 (128 ജിബി, ബ്ലാക്ക്) ന്റെ വില കുറച്ചു. കുറഞ്ഞ വിലയ്ക്ക് പ്രീമിയം ആപ്പിള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനുള്ള ഒരു മികച്ച അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഫോണിന്റെ വില കുറയ്ക്കുക മാത്രമല്ല, അവിശ്വസനീയമാം വിധം കുറഞ്ഞ വിലയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഒരു എക്‌സ്‌ചേഞ്ച് ഓഫറും നല്‍കിയിട്ടുണ്ട്. ആമസോണില്‍ വന്‍ വിലക്കിഴിവില്‍ ഐഫോണ്‍ 15 എങ്ങനെ സ്വന്തമാക്കാമെന്ന് അറിയാം.

69,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 15ന് ഇപ്പോള്‍ ആമസോണില്‍ 16 ശതമാനം കിഴിവ് ലഭിച്ചിരിക്കുന്നു. ഇതോടെ ഈ ഫോണ്‍ ഇപ്പോള്‍ ആമസോണില്‍ വെറും 58,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാല്‍ വിലക്കുറവും ലാഭവും അവിടെയും അവസാനിക്കുന്നില്ല. ഈ ഫോണിന്റെ വില ഇനിയും കുറയ്ക്കാന്‍ കഴിയുന്ന ഒരു എക്‌സ്‌ചേഞ്ച് ബോണസും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടി ചേര്‍ത്താല്‍ വെറും 25,000 രൂപയില്‍ താഴെ ഈ ഫോണ്‍ സ്വന്തമാക്കാം.

നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ തയ്യാറാണെങ്കില്‍, നിങ്ങള്‍ക്ക് വീണ്ടും വലിയ തുക ലാഭിക്കാം. എക്സ്ചേഞ്ച് പ്രോഗ്രാം വഴി ആമസോണ്‍ 51,100 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു ഐഫോണ്‍ 14 ട്രേഡ് ചെയ്താല്‍ ഏകദേശം 34,200 രൂപ കിഴിവ് ലഭിക്കും. ഇത് നിങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ നല്‍കുന്ന ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് ഐഫോണ്‍ 15ന്റെ വില 24,799 രൂപയായി കുറയ്ക്കും.

ഐഫോണ്‍ 15ന് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക് സ് ഡിആര്‍ ഒഎല്‍ഇഡി ഡിസ്പ്ലേ, ഡൈനാമിക് ഐലന്‍ഡ്, ഡോള്‍ബി വിഷന്‍, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ് നസ് എന്നിവയുണ്ട്. സെറാമിക് ഷീല്‍ഡ് ഫ്രണ്ട് ഉപയോഗിച്ച് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ജലത്തിനും പൊടിക്കും പ്രതിരോധം നല്‍കുന്നതിന് ഐപി68 റേറ്റിംഗും ഈ ഫോണിന് ലഭിക്കുന്നു.

എ16 ബയോണിക് ചിപ്പിലാണ് ഐഫോണ്‍ 15 പ്രവര്‍ത്തിക്കുന്നത്. ഐഫോണ്‍ 14 പ്രോ സീരീസില്‍ കാണപ്പെടുന്ന അതേ ശക്തമായ പ്രോസസര്‍ ആണിത്. ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി, ഐഫോണ്‍ 15 2ഃ ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 12 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐഫോണ്‍ 15 വയര്‍ഡ്, മാഗ്‌സേഫ് വയര്‍ലെസ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കുന്നു.

Related Articles
Next Story
Share it