ടൊവിനോയുടെ നരിവേട്ട 16ന്; ആദിവാസികളുടെ ചെറുത്തുനില്‍പ്പും അടയാളപ്പെടുത്തലും പ്രമേയം?
വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസുകാരന്റെ ജീവിതവും സ്വന്തം അടയാളപ്പെടുത്തലുകള്‍ക്കായി ആദിവാസി വിഭാഗം നടത്തുന്ന ചെറുത്തുനില്‍പ്പുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തുന്ന മലയാള ചിത്രം നരിവേട്ട മെയ് 16ന് തിയേറ്ററുകളിലെത്തും. കേരളം സാക്ഷ്യം വഹിച്ച ആദിവാസി വിഭാഗങ്ങളുടെ പ്രതിരോധങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറുകളും പോസ്റ്ററുകളും വ്യക്തമാക്കുന്നത്. വാക്കുപാലിക്കുന്നത് ജനാധിപത്യ മര്യാദയാണ് എന്ന തലക്കെട്ടോടെയാണ് ടൊവിനോ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസുകാരന്റെ ജീവിതവും സ്വന്തം അടയാളപ്പെടുത്തലുകള്‍ക്കായി ആദിവാസി വിഭാഗം നടത്തുന്ന ചെറുത്തുനില്‍പ്പുകളുമാണ് ചിത്രത്തിന്റെ പ്രമേയം. സി.കെ ജാനുവിന്റെ സാമ്യതയുമായി ട്രെയിലറില്‍ ആര്യ സലീമും ഉണ്ട്. തമിഴ് താരം ചേരന്‍ ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടസുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. നേരത്തേ തന്നെ ചിത്രത്തിലെ ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു.