പൈവളികെ: പൈവളികെ പഞ്ചായത്തിലെ ബായാര്‍ എഫ്.എച്ച്.സിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി കാസര്‍കോട് ഡെവലപ്മെന്റ് പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നര കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് എകെഎം അഷ്റഫ് എം.എല്‍.എ തറക്കല്ലിട്ടു.
പൈവളികെ ഗ്രാമപഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ജില്ലാ കലക്ടര്‍ ഭണ്ടാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യാതിഥിയായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ ലക്ഷ്മി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ റസാക്ക് ചിപ്പാര്‍, സെഡ് എ കയ്യാര്‍, ഷിയാസുന്നിസ, മെമ്പര്‍മാരായ ശ്രീനിവാസ ഭണ്ടാരി, ജയലക്ഷ്മി ഭട്ട്, അബ്ദുല്ല കെ, സുനിത, മമത, ഗീത, കമല, സീതാരാമ ഷെട്ടി, റഹ്മത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ മുരളീധര ഷെട്ടി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് നന്ദിയും പറഞ്ഞു.