മംഗളൂരു: സ്വകാര്യബസുടമയെ മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ ബസ് ഓണേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡണ്ട് ജയറാം ശേഖയുടെ മകന് മഹേഷ് മോട്ടോഴ്സ് ഉടമ പ്രകാശ് ശേഖ (40)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മംഗളൂരു കദ്രി കംബ്ലയ്ക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റിലാണ് പ്രകാശ് ശേഖയെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഡുപ്പിയിലും ദക്ഷിണ കന്നഡ ജില്ലയിലും മഹേഷ് മോട്ടോഴ്സിന്റെ നിരവധി സിറ്റി ബസുകള്‍ ദിവസവും ഓടുന്നുണ്ട്. പ്രകാശ് ശേഖ ദക്ഷിണ കന്നഡ ബസ് ഓണേഴ്സ് അസോസിയേഷന് അംഗവും മുമ്പ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ശേഖയുടെ മരണവുമായി ബന്ധപ്പെട്ട് കദ്രി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശേഖയുടെ നിര്യാണത്തില്‍ ദക്ഷിണ കന്നഡ ബസ് ഓണേഴ്സ് അസോസിയേഷന് പ്രസിഡണ്ട് അസീസ് പാര്ത്തിപ്പടി, ജനറല്‍ സെക്രട്ടറി രാമചന്ദ്ര പിലാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.