കാസര്‍കോട്: കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എട്ട് സോണ്‍ കേന്ദ്രങ്ങളില്‍ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു.
കേരള മുസ്ലിം ജമാഅത്തിന് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു. വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിച്ചു.
മഞ്ചേശ്വരത്ത് മൂസല്‍ മദനി തലക്കി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, ഹമീദ് സഖാഫി ബാക്കിമാര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍ നേതൃത്വം നല്കി. ഉപ്പളയില്‍ എം.പി മുഹമ്മദ് മണ്ണംകുഴി, മുഹമ്മദ് ഹാജി അലങ്കാര്‍, കെ.എം മുഹമ്മദ് നേതൃത്വം നല്കി.
കാസര്‍കോട് ജബ്ബാര്‍ സഖാഫി പാത്തൂര്‍ പ്രസംഗിച്ചു. റാലിക്ക് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, സി.എം.എ ചേരൂര്‍, മുഹമ്മദ് ടിപ്പു നഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി നേതൃത്വം നല്കി. ബദിയടുക്കയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹമീദ്് ദാരിമി ഗുണാജെ, അബൂബക്കര്‍ സഅദി നെക്രാജെ, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ നേതൃത്വം നല്കി. മുള്ളേരിയയില്‍ സയ്യിദ് അഷറ്ഫ് തങ്ങള്‍ മഞ്ഞംപാറ, സോണ്‍ പ്രസിഡണ്ട് റഫീഖ് സഅദി ദേലംപാടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട പ്രഭാഷണം നടത്തി. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, കണ്ണവം തങ്ങള്‍, അബ്ദുറഹ്മാന് സഖാഫി, പള്ളങ്കോട് അബ്ദുറസാഖ് സഖാഫി നേതൃത്വം നല്കി. ഉദുമയില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ സഖാഫി കുണിയ, അഷ്റഫ് കരിപ്പോടി, സി.പി അബ്ദുല്ല ചെരുമ്പ നേതൃത്വം നല്കി. കാഞ്ഞങ്ങാട് നടന്ന റാലിക്ക് വി.സി അബ്ദുല്ല സഅദി, ഹമീദ് മൗലവി കൊളവയല്‍, സത്താര്‍ പഴയ കടപ്പുറം, ബഷീര്‍ മങ്കയം നേതൃത്വം നല്കി.
തൃക്കരിപ്പൂര്‍ സോണ്‍ ചെറുവത്തൂരില്‍ നടന്ന റാലിക്ക് യൂസഫ് മദനി ചെറുവത്തൂര്‍, എ.ബി അബ്ദുല്ല മാസ്റ്റര്‍, ഇ.കെ അബൂബക്കര്‍, റഷീദ് ഹാജി, ഹുസൈന് ഹാജി, ജലീല്‍ സഖാഫി മാവിലാടം നേതൃത്വം നല്കി.