അബുദാബി സ്‌കൂളുകളില്‍ ഫോണിനും സ്മാര്‍ട്ട് വാച്ചുകള്‍ക്കും സമ്പൂര്‍ണ നിരോധനം
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കുന്നതോടെ സ്‌കൂളുകളില്‍ മികച്ച പഠനാന്തരീക്ഷവും അച്ചടക്കവും ഉറപ്പാക്കാനവുമെന്നാണ് പ്രതീക്ഷ

അബുദാബി: സ്വകാര്യ-പൊതു സ്‌കൂളുകളിലും സ്‌കൂള്‍ പരിസരങ്ങളിലും മൊബൈല്‍ ഫോണുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും വിലക്കേര്‍പ്പെടുത്തി അബുദാബി. വിദ്യാര്‍ത്ഥികള്‍ ഇവ സ്‌കൂളില്‍ കൊണ്ടുവരരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യത സംരക്ഷിക്കുക, സുരക്ഷ ഉറപ്പാക്കുക, മികച്ച മനോഭാവം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. മൊബൈല്‍ കണ്ടെത്തിയാല്‍ അക്കാദമിക് വര്‍ഷം കഴിയുന്നത് വരെ തിരികെ ലഭിക്കില്ലയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെക്കേണ്ടിവരും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കുന്നതോടെ സ്‌കൂളുകളില്‍ മികച്ച പഠനാന്തരീക്ഷവും അച്ചടക്കവും ഉറപ്പാക്കാനവുമെന്നാണ് പ്രതീക്ഷ
Next Story