Begin typing your search above and press return to search.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നോ? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്? മുന്നറിയിപ്പുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 165 ടെലിഗ്രാം ചാനലുകള്‍ക്കെതിരെയും 32 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയും നടപടി ആരംഭിച്ചു.

മെയ് നാലിന് നടന്ന നീറ്റ് യു.ജി 2025 പരീക്ഷയുടെ പേപ്പറുകള്‍ ചോര്‍ന്നിരുന്നുവെന്നുള്ള പ്രചാരണം തെറ്റാണെന്നും ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ശനിയാഴ്ചയാണ് ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും ടെലിഗ്രാമിലും വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരം വാര്‍ത്തകള്‍ വിദ്യാര്‍ത്ഥികളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും ആരെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എന്‍.ടി.എ അറിയിച്ചു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 165 ടെലിഗ്രാം ചാനലുകള്‍ക്കെതിരെയും 32 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയും നടപടി ആരംഭിച്ചു.
Next Story