ഉദുമ: ഉദുമ പടിഞ്ഞാറില്‍ കാപ്പില്‍, കൊവ്വല്‍, ജന്മ കടപ്പുറത്തെ നിവാസികളുടെ ആധിക്ക് ഇന്നലെയും അയവ് വന്നില്ല. ഇന്നലെയും നിരവധി തെങ്ങുകള്‍ കടപുഴകി വീണു. തന്റെ പറമ്പിലെ തെങ്ങുകള്‍ കടപുഴകി വീഴുന്നത് 82കാരിയായ മാധവിയമ്മ വേദനയോടെ കണ്ടുനിന്നു.
മാധവി അമ്മയുടെയും മക്കളുടെതും 85 പിന്നിട്ട വെള്ളച്ചിയുടെയുടേയും മക്കളുടേയും നിരവധി തെങ്ങുകളും സ്ഥലവും കടലെടുത്തു. കടപ്പുറത്ത് കുറേ തെങ്ങുകള്‍ കടപുഴകി വീഴാതെ ചെരിഞ്ഞു കിടക്കുന്നുണ്ട്. കൂടുതല്‍ തെങ്ങുകള്‍ നഷ്ടപ്പെട്ടത് ചെമ്പിരിക്ക മുഹമ്മദ്കുഞ്ഞിയുടെ പറമ്പില്‍ നിന്നാണെന്ന് പറയുന്നു. തെങ്ങുകള്‍ നഷ്ടപ്പെട്ടവര്‍ എണ്ണം തിട്ടപ്പെടുത്തി കണക്ക് ബന്ധപ്പെട്ടവര്‍ക്ക് ഉടനെ നല്‍കും. ഒപ്പുശേഖരണം ഏതാണ്ട് പൂര്‍ത്തിയായെന്നും എല്ലാം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നും അതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു. മഴയ്ക്ക് നേരിയ ആശ്വാസമുണ്ടെകിലും ഈ തീരദേശത്തെക്കുറിച്ചുള്ള ആകാംക്ഷയില്‍ മൗനത്തിലാണ് കടപ്പുറവാസികള്. എന്നാണിതില്‍ നിന്ന് മോചനം കിട്ടുക എന്നതാണ് അവരുടെ ആശങ്ക.