ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് ഒടിടിയിലേക്ക്

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രിക്‌സ് വിഭാഗത്തില്‍ വിജയിച്ച പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് ഒടിടിയിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ ജനുവരി 3 മുതല്‍ ചിത്രം ലഭ്യമാകും. കനി കുസൃതി, ദിവ്യ പ്രഭ, ച്ഛയ്യാ കദം, ഹൃദു ഹാരൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ 30 വര്‍ഷത്തിനു ശേഷം പ്രധാന മത്സരത്തില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ഓസ്‌കാറിലേക്കായി ചിത്രം നാമനിര്‍ദേശം ചെയ്യാത്തതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രം ഗോള്‍ഡന്‍ ഗ്ലോബിലേക്കും നാമനിര്‍ദേശം ചെയ്തിരുന്നു. മികച്ച മോഷന്‍ ചിത്രം , മികച്ച സംവിധാനം എന്നീ രണ്ട് വിഭാഗങ്ങളിലേക്കാണ് നാമനിര്‍ദേശം. ഏഷ്യയിലെ മൂന്നാമത്തെ വനിതയാണ സംവിധാന രംഗത്ത് ഗോള്‍ഡന്‍ ഗ്ലോബിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it