ഇന്നലെ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്ന് അഭയം തേടി ഒരു വിദ്യാര്‍ത്ഥി ഓടി വന്നത് കാഞ്ഞങ്ങാട് നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിന്റെ കുടയ്ക്ക് കീഴിലേക്ക്. ഇന്‍സ്പെക്ടറുടെ പേര് ചോദിച്ചു, പൊലീസാവാന്‍ എന്ത് ചെയ്യേണ്ടതെന്ന് തിരക്കി. മഴ കുറഞ്ഞപ്പോള്‍, എനിക്ക് ഐ.എ.എസുകാരനാവണം എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി ചിരിച്ചുകൊണ്ട് ഓടിപ്പോവുകയും ചെയ്തു