ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി: ഹാരിസ് പ്രസി., സര്‍ഫ്രാസ് ജന.സെക്ര.

ദുബായ്: ദുബായ് കെ.എം. സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. ഹാരിസ് ബ്രദേഴ്‌സിനെ പ്രസിഡണ്ടായും സര്‍ഫ്രാസ് പട്ടേലിനെ ജനറല്‍ സെക്രട്ടറിയായും ഗഫൂര്‍ ഊദിനെ ട്രഷററായും അബു ഹൈലിലുള്ള ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തു. സാജിദ് സൈലര്‍ ചേരങ്കൈ, മുഹമ്മദ് ഷിഫാസ് പട്ടേല്‍, സുഹൈര്‍ യഹ്‌യ, ഹനീഫ് തായല്‍, മുഹമ്മദ് ഖാസിയാറകം, മിര്‍ഷാദ് പൂരണം (വൈസ് പ്രസിഡണ്ടുമാര്‍), അന്‍വര്‍ പള്ളം, ജാഫര്‍ കുന്നില്‍, കാമില്‍ ബാങ്കോട്, തസ്ലീം ബെല്‍ക്കാട്, സലാം ബെദിര, അമീന്‍ പള്ളിക്കാല്‍(സെക്രട്ടറിമാര്‍).

പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട്് കെ.എം. ബഷീര്‍ ഉദ്്ഘാടനം ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, ഫൈസല്‍ ദീനാര്‍, മണ്ഡലം പ്രസിഡണ്ട്് ഫൈസല്‍ പട്ടേല്‍, ഭാരവാഹികളായ ശിഹാബ് നായന്മാര്‍മൂല, സിനാന്‍ തൊട്ടാന്‍ പ്രസംഗിച്ചു. മുനീഫ് ബദിയടുക്ക, അബ്ദുല്‍ റസാഖ് ബദിയടുക്ക കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു. മുന്‍ ഉപാധ്യക്ഷന്‍ തല്‍ഹത്ത് തളങ്കര പ്രാര്‍ത്ഥന നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് സ്വാഗതവും മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സര്‍ഫ്രാസ് പട്ടേല്‍ നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it