പൊന്നുവില മിന്നുംവില!! വീണ്ടും വര്‍ധനവ്; പവന് 57200 രൂപ
സംസ്ഥാനത്ത് ഡിസംബറിന്റെ തുടക്കത്തിലുണ്ടായിരുന്ന വിലയിലേക്ക് തന്നെ കുതിച്ചുകയറി സ്വര്‍ണവില.കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കൂടി. സ്വര്‍ണ വില പവന് 120 കൂടി 57200 ആയി. ഗ്രാമിന് 15 രൂപ കൂടി 7150 രൂപയുമായി. കുറഞ്ഞ ഭാരമുള്ള ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ടായി . ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5905 രൂപയായി. വെള്ളി വില മാറ്റമില്ലാത തുടരുകയാണ്. ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം.
സ്വര്‍ണ വില കേട്ട് ഞെട്ടിയ വര്‍ഷമാണ് 2024. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറച്ചെങ്കിലും അതിന്റെ നേട്ടം വിപണിയില്‍ അധികനാള്‍ പ്രതിഫലിച്ചില്ല. ജനുവരിയില്‍ 46,840 രൂപയുണ്ടായിരുന്ന സ്വര്‍ണവില വര്‍ഷം അവസാനിക്കുമ്പോള്‍ 57200 രൂപയില്‍ നില്‍ക്കുകയാണ്. 2024ല്‍ കുതിച്ച് കയറിയ സ്വര്‍ണവില 59640 രൂപ വരെയെത്തി. 2025ലും വില കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണം.