പാരസെറ്റമോള്‍ പ്രായമേറിയവരില്‍ പ്രത്യാഘാതമുണ്ടാക്കും: പഠനം

പാരസെറ്റമോള്‍ ഗുളിക പ്രായമായവര്‍ തുടര്‍ച്ചയായി കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്ന് നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. തുടര്‍ച്ചയായി പാരസെറ്റമോള്‍ കഴിച്ചാല്‍ ഹൃദയ, ഉദര സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ആര്‍ത്രൈറ്റിസ് കെയര്‍ ആന്‍ഡ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ തുടര്‍ച്ചയായി പാരസെറ്റമോള്‍ കഴിച്ചാല്‍ അസ്ഥികളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാവുമെന്നും ചൂണ്ടിക്കാട്ടുന്നു. ക്ലിനിക്കല്‍ പ്രാക്ടീസ് റിസര്‍ച്ച് ഡാറ്റാലിങ്ക് ഗോള്‍ഡില്‍ നിന്നുള്ള നിന്നുളള 180,483 ആളുകളുടെ ആരോഗ്യ രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

65 മുതല്‍ 75 വയസ് വരെ പ്രായമുള്ളവരിലും 1998 നും 2018 നും ഇടയില്‍ ജനിച്ചവരിലുമാണ് പഠനം നടന്നത്. പാരസെറ്റമോള്‍ നിര്‍ദ്ദേശിച്ചിട്ടില്ലാത്ത, ഒരേ പ്രായത്തിലുള്ള 402, 478 വ്യക്തികളുടെ നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ ദീര്‍ഘകാല ഉപയോഗം പെപ്റ്റിക് അള്‍സര്‍, ഹൃദയസ്തംഭനം, രക്താതിമര്‍ദ്ദം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it