കാസര്‍കോട് ജില്ല- തൊഴിലവസരങ്ങള്‍

ഡോക്ടര്‍ നിയമനം

കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെറുകളില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ (ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ ആന്‍ഡ് ഡര്‍മറ്റോളജി, പീഡിയാട്രിഷന്‍, ഒഫ്ത്താല്‍മോളജിസ്റ്റ്) ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡിസംബര്‍ 20ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് എന്‍.എച്ച്.എം ഓഫീസില്‍ കൂടിക്കാഴ്ച്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍- 0467 2209466.

അനസ്തേഷ്യോളജിസ്റ്റ് നിയമനം

കാസര്‍കോട് ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അനസ്തേഷ്യോളജിസ്റ്റ് തസ്തികയില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 20ന് രാവിലെ പത്തിന് കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കാസര്‍കോട് ജില്ലാ ആരോഗ്യ ദൗത്യം ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍- 0467 2209466.

ഗസ്ററ് ഇന്‍സ്ട്രക്ടര്‍ നിയമനം

നീലേശ്വരം ഗവ. ഐ.ടി.ഐ (കാസര്‍കോട്), എലത്തൂര്‍ ഗവ. ഐ.ടി.ഐ (കോഴിക്കോട് ജില്ല), പാണ്ടിക്കാട് ഗവ. ഐ.ടി.ഐ (മലപ്പുറം ജില്ല), കേരളാധീശ്വരപുരം ഗവ.ഐ.ടി.ഐ (മലപ്പുറം ജില്ല) എന്നീ സ്ഥാപനങ്ങളില്‍ 2024-25 അദ്ധ്യയന വര്‍ഷം ദിവസ വേതന അടിസ്ഥാനത്തില്‍ അരിത്തമാററിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്ററ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഡിസംബര്‍ 16 ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ.ഐ.ടി.ഐയില്‍ കൂടിക്കാഴ്ച്ച നടത്തും. ഏതെങ്കിലും ട്രേഡില്‍ ഗവ.അംഗീകൃത മുന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒഴികെ) യാണ് മിനിമം യോഗ്യത. താല്‍പര്യള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാററയും, യോഗ്യത സര്‍ട്ടിഫിക്കററുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 0495- 2371451, 0495-2461898.

ക്ലാര്‍ക്ക്, ഫുള്‍ ടൈം സ്വീപ്പര്‍ നിയമനം

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത- പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മുന്‍പരിചയം. പഞ്ചായത്തിന്റെ പൊതുസ്ഥലം ശുചികരണത്തിനായി താത്കാലിക ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍- 04998-272238.

സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഫാക്കല്‍റ്റി നിയമനം

കാസര്‍കോട് സര്‍ക്കാര്‍ സ്പെഷ്യല്‍ ടീച്ചര്‍ ട്രെയിനിങ് സെന്ററില്‍ 2024-25 അധ്യന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഫാക്കല്‍റ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഡിസംബര്‍ 13 ന് രാവിലെ 11 ന് കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും.

അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു

കേപ്പിന്റെ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ മാത്തമാറ്റിക്സ് ടീച്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അഡ്ഹോക ്അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭാസയോഗ്യത (പി.ജി, നെറ്റ്) , മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തിവിവരണം, കരിക്കുലംവിറ്റയും സഹിതം ഡിസംബര്‍ 17 ന് രാവിലെ 11ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍- 04672 250377, 9495646060.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it