Kasaragod - Page 9
കാസര്‍കോട് നഗരത്തിലെ പര്‍ദ്ദ വില്പന കടയില്‍ വന്‍ തീപിടിത്തം
തയ്യല്‍ മെഷീനുകളും വസ്ത്രങ്ങളും അടക്കം കത്തിനശിച്ചു
ചെമ്പരിക്കയില്‍ തെങ്ങ് വീണ് നാല് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്
മകനെ മദ്രസയില്‍ കൊണ്ടുവിട്ട് മടങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിക്കാണ് പരിക്കേറ്റത്.
ഗ്യാസ് ഏജന്‍സി ഷോറൂമിന്റെ പൂട്ട് പൊളിച്ച് 2.95 ലക്ഷം രൂപ കവര്‍ന്നതായി പരാതി
മൂന്ന് ദിവസം നടന്ന കച്ചവടവുമായി ബന്ധപ്പെട്ടുള്ള പണമാണ് നഷ്ടമായതെന്ന് ഉടമ
ഹോട്ടലിലെ അനധികൃത മദ്യവില്‍പ്പനയെ കുറിച്ച് അന്വേഷിക്കാനെത്തിയ എക് സൈസ് ഓഫീസറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് 2 വര്‍ഷം തടവും 20,000 രൂപ പിഴയും
കോയിപ്പാടി കുണ്ടങ്കാരടുക്ക സ്വദേശി പ്രഭാകരക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്.
മധൂര്‍ പട് ളയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവ് മരിച്ചു
പാലക്കുന്ന് ഫാല്‍ക്കണ്‍ ടെക് സ്റ്റെല്സ് ഉടമ കരിപ്പോടിയിലെ അസീസിന്റെ മകന് സാദിഖ് ആണ് മരിച്ചത്.
ചെര്‍ക്കള കുണ്ടടുക്കത്ത് ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; മണ്‍തിട്ട തകര്‍ന്നാല്‍ 20 വീടുകള്‍ക്ക് ഭീഷണിയാകും
പാലം നിര്‍മ്മാണത്തിനെടുത്ത വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതാണ് വിള്ളലിന് കാരണമായത്.
മധൂരില്‍ ഭാര്യാസഹോദരനൊപ്പം നടന്നുപോകുന്നതിനിടെ കളനാട് സ്വദേശിയെ ഒഴുക്കില്‍പെട്ട് കാണാതായി
അഗ്നിരക്ഷാസേന സ്ഥലത്തെത്തി സാദിഖിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
വാഹന ഗതാഗതം മറ്റൊരു റൂട്ടിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്.
മധുവാഹിനി പുഴയില്‍ തുണി അലക്കുന്നതിനിടെ വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു
മല്ലം ക്ഷേത്രത്തിന് സമീപത്തെ പരേതനായ നാരായണ മണിയാണിയുടെ ഭാര്യ ഗോപി അമ്മയാണ് മരിച്ചത്
പ്രായപൂര്‍ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 167 വര്‍ഷം കഠിനതടവ്
കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.
സാമൂഹ്യ മാധ്യമം വഴി മത സ്പര്‍ദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍
മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയും ഇപ്പോള്‍ ചൗക്കി കാരോട് സ്കൂളിന് സമീപം താമസിക്കാരനുമായ അബ്ദുള്‍ ലത്തീഫിനെ ആണ് പൊലീസ്...
കള്ളക്കടല്‍ പ്രതിഭാസം: കാസര്‍കോട്ടും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
തീരദേശങ്ങളിലെ ജനങ്ങള്‍ ഒരു കാരണവശാലും മുന്നറിയിപ്പ് അവഗണക്കാന് പാടുള്ളതല്ല.