മണല്‍ക്കടത്തുകാരെ പിന്തുടരുന്നതിനിടെ തോണി മറിഞ്ഞ് പൊലീസുകാരന് പരിക്ക്

ചന്ദ്രഗിരിപ്പുഴയിലെ അണങ്കൂര്‍ തുരുത്തിയിലാണ് സംഭവം

കാസര്‍കോട്: മണല്‍ക്കടത്തുകാരെ പിന്തുടരുന്നതിനിടെ തോണി മറിഞ്ഞ് പൊലീസുകാരന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ചന്ദ്രഗിരിപ്പുഴയിലെ അണങ്കൂര്‍ തുരുത്തിയിലാണ് സംഭവം. അനധികൃതമായി മണല്‍വാരുന്നത് സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് എത്തിയപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ തോണിയില്‍ മണല്‍ നിറക്കുന്നത് കണ്ടു.

പൊലീസിനെ ഭയന്ന് മണല്‍കടത്തുകാര്‍ പുഴയിലേക്ക് ചാടി. ഇവരെ പിടികൂടാന്‍ വേണ്ടി പൊലീസുകാര്‍ കയറിയ തോണി മറിയുകയും ഒരു പൊലീസുകാരന് വെളളത്തില്‍ വീണ് പരിക്കേല്‍ക്കുകയുമായിരുന്നു. പൊലീസുകാരന്റെ കാലിനാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.

Related Articles
Next Story
Share it