കാസര്‍കോട് നഗരസഭയുടെ ഓണ സമ്മാനം; നഗരത്തില്‍ ആധുനിക ട്രാഫിക് സിഗ്‌നല്‍ മിഴി തുറന്നു

കാസര്‍കോട്: ഓണ സമ്മാനമായി കാസര്‍കോട് നഗരത്തിലെ പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ ആധുനിക രീതിയില്‍ നഗരസഭ പരിഷ്‌കരിച്ച ട്രാഫിക് സിഗ്‌നല്‍ സംവിധാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഖാലിദ് പച്ചക്കാട്, രജനി കെ., കൗണ്‍സിലര്‍മാരായ ലളിത, വിമലാ ശ്രീധര്‍, കാസര്‍കോട് എസ്.എച്ച്.ഒ നളിനാക്ഷന്‍, ട്രാഫിക് എസ്.ഐ സുധാകരന്‍, കെല്‍ട്രോണ്‍ പ്രതിനിധി പ്രശാന്ത്, കെ.എം. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി നന്ദി പറഞ്ഞു.
ക്യാമറകളോട് കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള രീി്‌ലിശേീിമഹ ുീംലൃലറ ളൗഹഹ്യ മൗീോമശേര ട്രാഫിക് സിഗ്‌നല്‍ സിസ്റ്റമാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. റോഡിന്റെ മധ്യത്തിലുണ്ടായിരുന്ന സിഗ്‌നല്‍ പോസ്റ്റ് എടുത്തുമാറ്റിയിട്ടുണ്ട്. കെല്‍ട്രോണാണ് പുതിയ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചത്. ശേഷം വരുന്ന മെയിന്റനന്‍സ് പ്രവൃത്തികള്‍ ഗ്രാഫോണ്‍ ഇന്നൊവേറ്റീവ് ഡിജിറ്റല്‍ സൊലൂഷന്‍ എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സൗന്ദര്യ വല്‍ക്കരണ പ്രവൃത്തികള്‍ ഇനിയും തുടരുമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.