ലിബര്‍ട്ടി ടെക് സ്റ്റൈല്‍സ് ഉടമ സിദ്ധീഖ് ലിബര്‍ട്ടി അന്തരിച്ചു
ദീര്‍ഘ കാലമായി അസുഖ ബാധിതനായിരുന്നു

കാസര്‍കോട്: എം ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലിബര്‍ട്ടി ടെക് സ്റ്റൈല്‍സ് ഉടമ സിദ്ധീഖ് ലിബര്‍ട്ടി(60)അന്തരിച്ചു. തായലങ്ങാടി സ്വദേശിയാണ്. ദീര്‍ഘ കാലമായി അസുഖ ബാധിതനായിരുന്നു. ശനിയാഴ്ച വൈകുന്നേരം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതനായ ലിബര്‍ട്ടി അബ്ദുല്‍ റഹ്‌മാന്‍ - മറിയംബി ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന ബദിയഡുക്ക. സഹോദരങ്ങള്‍: ഇഖ്ബാല്‍, ഷാനവാസ്, നസീമ, ഷക്കീല, റസീന, ഹസീന. ഖബറടക്കം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.
Next Story