പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ റെയില്‍വെ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ദക്ഷിണ റെയില്‍വെയിലെ കീമാന്‍ ബിഹാര്‍ ഭോജ് പൂര്‍ ഗോര്‍പോഖാറിലെ അരവിന്ദ് കുമാര്‍ യാദവ് ആണ് മരിച്ചത്

കാസര്‍കോട്: പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ റെയില്‍വെ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ദക്ഷിണ റെയില്‍വെയിലെ കീമാന്‍ ബിഹാര്‍ ഭോജ് പൂര്‍ ഗോര്‍പോഖാറിലെ അരവിന്ദ് കുമാര്‍ യാദവ്(44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചൗക്കി കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന് സമീപത്തെ റെയില്‍പ്പാളത്തില്‍ അരവിന്ദ് കുമാര്‍ യാദവ് അറ്റകുറ്റപ്പണിയിലേര്‍പ്പെട്ടിരുന്നു.

ഇതിനിടെ കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ അരവിന്ദ് കുമാറിനെ ഇടിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it