യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
കൊളത്തൂര്‍ പെര്‍ളടുക്കത്തെ അമ്പുവിന്റെ മകന്‍ സുനില്‍ കുമാര്‍ ആണ് മരിച്ചത്

കുണ്ടംകുഴി: യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊളത്തൂര്‍ പെര്‍ളടുക്കത്തെ അമ്പുവിന്റെ മകന്‍ സുനില്‍ കുമാര്‍ (40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ സുനില്‍ കുമാര്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: മിനി. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Next Story