കോട്ടിക്കുളം: കാസര്‍കോട് നഗരത്തിലെ മുന്‍ പ്രമുഖ വ്യാപാരിയും പഴയകാല പ്രവാസിയുമായ കോട്ടിക്കുളം ബൈക്കെപള്ളിക്ക് സമീപത്തെ(പെട്രോള്‍ പമ്പിന് സമീപം) കരിപ്പൊടി അബ്ദുല്ല കുഞ്ഞി(66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. നേരത്തെ ദീര്‍ഘകാലം ദുബായില്‍ വ്യാപാരിയായിരുന്ന അബ്ദുല്ല കുഞ്ഞി നാട്ടിലെത്തിയ ശേഷം കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപവും കരിപ്പൊടി ഹാര്‍ഡ്വെയര്‍സ് എന്ന പേരില്‍ വ്യാപാര സ്ഥാപനം നടത്തിയിരുന്നു. കോട്ടിക്കുളം ബൈക്കെ പള്ളി മുന്‍ പ്രസിഡണ്ടാണ്. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സഫിയ കോട്ടിക്കുളം. മക്കള്‍: നൗഷാദ്, ജംഷാദ്, റൈഷാദ്, മിര്‍ഷാദ്. മരുമക്കള്‍: ഷമീമ തെരുവത്ത്, നുസൈബ ചിത്താരി, റഹീമ കാഞ്ഞങ്ങാട്, സജില കളനാട്. സഹോദരങ്ങള്‍: വ്യാപാരികളായ ഉസ്മാന് കരിപ്പൊടി, ജലീല്‍ കരിപ്പൊടി, സിദ്ദിഖ് കരിപ്പൊടി, ഖദീജ, പരേതരായ സുഹ്റാബി, കൗലത്ത്ബീവി.