പള്ളിക്കര: പള്ളിക്കര പഞ്ചായത്തിലെ 22-ാം വാര്‍ഡ് കോട്ടക്കുന്ന് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. മുസ്ലംലീഗിലെ സിംഗപ്പൂര്‍ അബ്ദുല്ലയാണ് 117 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. കഴിഞ്ഞ തവണ 126 വോട്ടായിരുന്നു ഭൂരിപക്ഷം. അബ്ദുല്ലക്ക് 453 വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എച്ച് ഹാരിസിന് 336 വോട്ടുകളും ബി.ജെ.പിയിലെ പ്രദീപിന് 102 വോട്ടുകളും ലഭിച്ചു. ഇന്നലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. വാര്‍ഡ് മെമ്പറായിരുന്ന കെ.എ അബ്ദുല്ല ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 1308 വോട്ടുകളാണ് ആകെയുള്ളത്. 891 വോട്ടുകള്‍ പോള്‍ ചെയ്തു.