കുന്താപുര: പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വീടിന് തീപിടിച്ചു. കുന്താപുര ഹംഗളൂരുവിലെ വിനായക തിയേറ്ററിന് സമീപം താമസിക്കുന്ന വിന്‍സെന്റ് ഡിസൂസയുടെ വീടിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വിന്‍സന്റ് ഡിസൂസ വീട്ടില്‍ തനിച്ചാണ് താമസം. നഗരത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ വിന്‍സെന്റ് പാചകം ചെയ്യാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെ സിലിണ്ടറില്‍ ചോര്‍ച്ച സംഭവിക്കുകയും തീപിടിക്കുകയുമായിരുന്നു. വീടിന്റെ മേല്‍ക്കൂരയും റഫ്രിജറേറ്റര്‍ അടക്കമുള്ള വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് വസ്തുക്കളും കത്തി നശിച്ചു.
വിന്‍സെന്റിന് പൊള്ളലേല്‍ക്കുകയും ചെയ്തു. തീപിടുത്തത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.