ഉദുമ: നവവധുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദലിയുടെയും സുബൈദയുടെയും മകള്‍ വി.എസ് തഫ്സീന(27)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കാപ്പില്‍ പുഴയിലാണ് തഫ്സീനയെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഒന്നരമാസം മുമ്പാണ് മൗവ്വലിലെ സമീറുമായി വിവാഹിതയായത്. യുവതി കുറച്ച് നാളായി സ്വന്തം വീട്ടിലായിരുന്നു. സഹോദരങ്ങള്‍: തന്‍സീര്‍, മുഹാദ്, താഹിറ, തസ്രിയ, തസ്ലിയ.