ഉദുമ: ഓട്ടോ ഡ്രൈവറെ ബസ് സ്റ്റോപ്പിലെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാര ഏരോല്‍ കുന്നുമ്മല്‍ തട്ടുമ്മല്‍ ഹൗസില്‍ നാരായണന് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ഉദുമ ടാക്സി സ്റ്റാന്റിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.
മക്കള്‍: പ്രിയ, പ്രീത, നവീന്‍ കുമാര്‍. മരുമക്കള്‍: ലതീഷ്, മനോജ്. സഹോദരങ്ങള്‍: ജാനകി, മാധവി, രോഹിണി, വിജയന്, രജനി, പരേതനായ രാമകൃഷ്ണന്