ഉദുമ: ഉദുമ തെക്കേക്കരയില്‍ വീടിന്റെ രണ്ടാം നിലയില്‍ തീപിടിത്തമുണ്ടായി. തെക്കേക്കരയിലെ കെ.യു മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ ഹാളും കിടപ്പുമുറിയുമാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഹാളിനും മുറിക്കും കേടുപാടുപറ്റി. ഫയര്‍ ഫോഴ്സ് എത്തിയെങ്കിലും വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതിനാല്‍ അടുത്തെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.