സുല്‍ത്താന്‍പുര്‍: പ്രധാനമന്ത്രിയുടെ സഹോദരന്റെ പേരില്‍ പണപ്പിരിവ് നടത്തിയയാളെ പിടികൂടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് ജിതേന്ദ്ര തിവാരി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വികാസ് ഭവന് സമീപത്ത് വെച്ചാണ് പ്രതി പിടിയിലായത്.
ഫെബ്രുവരി നാലിന് മോദിയുടെ സഹോദരന് പ്രഹ്ലാദ് മോദി പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ തിവാരിയുടെ കാറില്‍ പതിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സഹോദരന്റെ പേരില്‍ ഇയാള്‍ തന്നെയും സമീപിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ആര്‍എ വര്‍മ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.