കെജ്‌രിവാള്‍ ഇന്ന് മുതല്‍ പ്രചാരണത്തിന്; ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 ഓടെ കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് കെജ്‌രിവാള്‍ ആദ്യം എത്തിയത്. ഒരു മണിക്ക് അദ്ദേഹം ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തും. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാര്‍ത്താ സമ്മേളനത്തില്‍ പറയുക.ബി.ജെ.പിക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനവും ഉണ്ടായേക്കും.ഇന്ന് വൈകിട്ട് സൗത്ത് ഡല്‍ഹിയില്‍ നടക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റോഡ് ഷോയിലും […]

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 ഓടെ കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് കെജ്‌രിവാള്‍ ആദ്യം എത്തിയത്. ഒരു മണിക്ക് അദ്ദേഹം ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തും. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാര്‍ത്താ സമ്മേളനത്തില്‍ പറയുക.
ബി.ജെ.പിക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനവും ഉണ്ടായേക്കും.
ഇന്ന് വൈകിട്ട് സൗത്ത് ഡല്‍ഹിയില്‍ നടക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും. പാര്‍ട്ടിക്ക് ശക്തമായ വേരുകളുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഊര്‍ജസ്വലമാക്കി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍. വന്‍ സ്വീകരണമാണ് എ.എ.പി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്‌രിവാളിനായി ഒരുക്കിയത്.
സുപ്രീംകോടതിക്ക് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു. 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അരവിന്ദ് കെജ്‌രിവാളിന് അനുവദിച്ചിരിക്കുന്നത്.
ഏഴാംഘട്ട പോളിംഗ് അവസാനിക്കുന്ന ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇ.ഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി കെജ്‌രിവാളിന് ജാമ്യം നല്‍കിയത്.

Related Articles
Next Story
Share it