ബംഗളൂരു: ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറി ജീവനക്കാര്‍ അടിച്ചുതകര്‍ത്തു. ശമ്പളം കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിര്‍മാണശാലയ്ക്കെതിരെ ജീവനക്കാര്‍ അക്രമം നടത്തിയത്. ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഫാക്ടറിയിലാണ് സംഭവം.
സ്ഥാപനത്തിലെ ഭൂരിപക്ഷം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയാണെന്നും ഇതിനുപുറമെ ശമ്പളം വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെയാണ് അവര്‍ പ്രകോപിതരായതെന്നും ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു. ജീവനക്കാര്‍ ഓഫീസിനുനേരെ കല്ലെറിയുകയും കമ്പനിയുടെ വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.
അമേരിക്കയിലെ ആപ്പിള്‍ കമ്പനിക്കുവേണ്ടി ഐഫോണ്‍ നിര്‍മിച്ചുനല്‍കുന്ന തായ് വാനീസ് ടെക് കമ്പനിയായ വിസ്ട്രന്‍ ഇന്‍ഫോകോം സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Violence breaks out at Wistron Corp’s iPhone manufacturing plant near Bengaluru