ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ തലസ്ഥാന നഗരിയില്‍ രാപകല്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കുക. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം തങ്ങളെ കമ്പോള ശക്തികളുടെ അടിമകളാക്കുമെന്നും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന് ഹര്്ജിയില് വ്യക്തമാക്കി.
ദിവസങ്ങളായി സമരരംഗത്തുള്ള കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത കേന്ദ്രത്തിനെതിരേ പ്രതിഷേധം കടുപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ഡെല്‍ഹി അതിര്‍ത്തിയിലെ സമരവേദിയിലാണ് കര്‍ഷകര്‍ നിരാഹാരമിരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ അണിചേരും.
Union moves SC, says new laws will expose farmers to corporate greed