മമതയുടെ വീഴ്ച പിന്നില്‍ നിന്നുള്ള തള്ളല്‍ മൂലമെന്ന് ഡോക്ടര്‍; നിഷേധിച്ച് നേതാക്കള്‍
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി വീണത് പിന്നില്‍ നിന്നുള്ള ശക്തമായ തള്ളലിനെ തുടര്‍ന്നെന്ന് ചികിത്സിച്ച ഡോക്ടര്‍. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ ഇക്കാര്യം തള്ളി. അവരെ ആരും തള്ളിയിട്ടിട്ടില്ലെന്നും വീട്ടില്‍ കാല്‍തെന്നി വീണപ്പോള്‍ ഫര്‍ണീച്ചറില്‍ തലയിടിച്ചാണ് മുറിവുണ്ടായതെന്നുമാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. പിന്നില്‍ നിന്നുണ്ടായ ശക്തമായ തള്ളലിലാണ് മമത വീണതെന്ന് അവരെ ചികിത്സിച്ച കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആസ്പത്രി ഡയറക്ടര്‍ ഡോ. മണിമോയ് ബാന്ധോപാധ്യയാണ് മാധ്യമങ്ങളോട് പറഞ്ഞത്. മുറിവ് തലയിലായതിനാല്‍ ഒബ്സര്‍വേഷനില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെങ്കിലും […]

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി വീണത് പിന്നില്‍ നിന്നുള്ള ശക്തമായ തള്ളലിനെ തുടര്‍ന്നെന്ന് ചികിത്സിച്ച ഡോക്ടര്‍. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ ഇക്കാര്യം തള്ളി. അവരെ ആരും തള്ളിയിട്ടിട്ടില്ലെന്നും വീട്ടില്‍ കാല്‍തെന്നി വീണപ്പോള്‍ ഫര്‍ണീച്ചറില്‍ തലയിടിച്ചാണ് മുറിവുണ്ടായതെന്നുമാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. പിന്നില്‍ നിന്നുണ്ടായ ശക്തമായ തള്ളലിലാണ് മമത വീണതെന്ന് അവരെ ചികിത്സിച്ച കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആസ്പത്രി ഡയറക്ടര്‍ ഡോ. മണിമോയ് ബാന്ധോപാധ്യയാണ് മാധ്യമങ്ങളോട് പറഞ്ഞത്. മുറിവ് തലയിലായതിനാല്‍ ഒബ്സര്‍വേഷനില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെങ്കിലും മമത വീട്ടില്‍ പോകണമെന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മമതയെ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. മണിമോയ്. നെറ്റിയില്‍ മൂന്ന് തുന്നലുണ്ട്. ഇ.സി.ജി, സി.ടി സ്കാന്‍ എന്നീ പരിശോധനകള്‍ നടത്തിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ മമത ഇന്നലെ വൈകിട്ട് കാളിഘട്ടിലെ വീട്ടിനകത്ത് കാല്‍തെന്നി വീഴുകയായിരുന്നുവെന്ന് സഹോദരന് കാര്‍ത്തിക് ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.