പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദര്‍ (85) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യു.എ ഖാദര്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചാണ് അന്തരിച്ചത്. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമൊക്കെയായി മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്നു. മലയാളിയായ മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ. ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് കേരളത്തിലെത്തിയത്. പുരോഗമനകലാ സാഹിത്യസംഘം മുന്‍ സംസ്ഥാന പ്രസിഡണ്ടും കേരളസാഹിത്യ […]

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദര്‍ (85) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യു.എ ഖാദര്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചാണ് അന്തരിച്ചത്. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമൊക്കെയായി മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്നു.

മലയാളിയായ മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ. ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് കേരളത്തിലെത്തിയത്. പുരോഗമനകലാ സാഹിത്യസംഘം മുന്‍ സംസ്ഥാന പ്രസിഡണ്ടും കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡണ്ടുമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഭാര്യ: ഫാത്തിമ ബീവി. മക്കള്‍: ഫിറോസ്, കബീര്‍, അദീബ്, സറീന, സുലേഖ. മരുമക്കള്‍: കെ. സലാം, സഗീര്‍ അബ്ദുല്ല, സുബൈദ, ശരീഫ, റാഹില.

Related Articles
Next Story
Share it