ഇന്ത്യാന: രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിക്കുകയും തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പിതാവിന്റെ വധശിക്ഷ നടപ്പാക്കി. യുഎസിലെ ഇന്ത്യാനയിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ പിതാവ് ആല്‍ഫ്രഡ് ബൗറോഗിയസ് (56) ന്റെ വധശിക്ഷയാണ് വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യാന ഫെഡറല്‍ പ്രിസണില്‍ നടപ്പിലാക്കിയത്. രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം കുട്ടിയുടെ തല ട്രക്കിന്റെ വാതിലിലും ഡാഷ്ബോര്‍ഡിലും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2002ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പാക്കുന്ന ടേബിളില്‍ കിടത്തിയശേഷം ഇരുകൈകളിലൂടെയും മാരകമായ പെന്റബാര്‍ബിറ്റോള്‍ എന്ന വിഷം സിരകളിലേക്ക് പ്രവഹിപ്പിക്കുകയായിരുന്നു. 20 മിനിറ്റുകള്‍ക്കു ശേഷം രാത്രി 8.17ന് പ്രതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണനിമിഷം വരെ ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കാന്‍ പ്രതി തയാറായില്ല. ഞാന്‍ മകളെ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു അവസാനനിമിഷം വരെ പ്രതിയുടെ വാദം. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരോട് ദൈവം ക്ഷമിക്കട്ടെ എന്നും പ്രതി പറഞ്ഞു.
വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച എല്ലാ അപ്പീലുകളും കോടതി നേരത്തെ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കുമെന്ന് ഉറപ്പായതോടെ സ്പിരിച്വല്‍ അഡൈ്വസറെ കണ്ടതിനു ശേഷം തന്റെ അറ്റോര്‍ണിമാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനും പ്രതി സമയം കണ്ടെത്തി.
Killer father EXECUTED for raping and torturing daughter, 2, before smashing her head on dashboard