പൊയിനാച്ചി: ചെമ്മനാട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പൊയിനാച്ചി പത്താം വാര്‍ഡില്‍ പൊന്നാറ്റടുക്കത്ത് അഗ്രി ന്യൂട്രി ഗാര്ഡന് പദ്ധതിയുടെ ഭാഗമായുള്ള മോഡല്‍ പ്ലോട്ടിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി നിര്‍വ്വഹിച്ചു. രണ്ട് ഏക്കര്‍ സ്ഥലത്ത് അഞ്ച് തരം പച്ചക്കറികളാണ് പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുന്നത്. പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 750 കുടുംബങ്ങളാണ് ഇതിനകം ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്. ഒരു വാര്‍ഡിലെ അന്‍പത് കുടുംബശ്രീ കുടുംബങ്ങളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
കൃഷിയിലൂടെ അയല്ക്കൂട്ടാംഗങ്ങള്ക്ക് ജീവനോപാധി കണ്ടെത്തി നല്‍കുന്നതിനുള്ള ശ്രദ്ധേയമായ പരിപാടിക്കാണ് കുടുംബശ്രീയിലൂടെ തുടക്കമിട്ടിട്ടുള്ളത്. കാര്‍ഷിക മേഖലയിലെ ശക്തമായ ഇടപെടലുകളിലൂടെ പൊതുജന ആരോഗ്യവും അയല്‍ക്കൂട്ട കുടുംബങ്ങളില്‍, പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വളര്‍ത്തുന്ന പദ്ധതിയാണിത്. ഒരു കുടുംബത്തിന് ആവശ്യമായ പോഷക സമൃദ്ധവും വിഷമുക്തവുമായ പച്ചക്കറിയും പഴങ്ങളും ലഭ്യമാക്കുകയും അതുവഴി ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയും ജനങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉദ്ഘാടന പരിപാടിയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രി സ്റ്റേറ്റ് മിഷന് പ്രോഗ്രാം ഓഫീസര്‍ എ.സജീവ് കുമാര്‍, പഞ്ചായത്തംഗങ്ങളായ രാജന് കെ പൊയിനാച്ചി, രമാഗംഗാധരന്, ടി.പി നിസാര്‍, എഡിഎംസി ഇഖ്ബാല്‍ സി.എച്ച്, സിഡിഎസ് ചെയര്‍പേഴ്സണ്‍ മുംതാസ് അബുബക്കര്‍, ഡിപിഎം രാംനേഷ്, ബാലകൃഷണന് പൊന്നാറ്റടുക്കം രമ ടി.കെ, സൗമിനി, ജിജി സതിഷ്, സീമ തുടങ്ങിയവര്‍ പ്രസംഗിച്ചു.