കൊച്ചി: 12 വര്‍ഷം കേരള ഹൈക്കോടതിയില്‍ ജഡ്ജിയും കൊല്‍ക്കത്ത, ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമായിരുന്ന തോട്ടത്തില്‍ ബി. രാധാകൃഷ്ണന് (63) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോള്‍ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു. 1983 ല്‍ അഭിഭാഷകനായി. 2004 ഒക്ടോബര്‍ 14നാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായത്. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു.