സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിംഗ് സ്‌കൂളുകാരുടെ പ്രതിഷേധം തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എന്നീ മൂന്ന് കേന്ദ്രങ്ങളിലും ടെസ്റ്റ് നടന്നില്ല.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലും ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ചിലയിടങ്ങളില്‍ ലേണേഴ്‌സിനുള്ളവര്‍ മാത്രമാണ് ഇന്നെത്തിയത്.സി.ഐ.ടി.യു ഒഴികെയുള്ള ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകള്‍ നടത്തിവരുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ടെസ്റ്റുകള്‍ മുടങ്ങിയത്. പ്രതിഷേധിക്കാനോ അനുകൂലിക്കാനോ ഇല്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു. വിവാദ സര്‍ക്കുലര്‍ പൂര്‍ണമായും […]

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിംഗ് സ്‌കൂളുകാരുടെ പ്രതിഷേധം തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എന്നീ മൂന്ന് കേന്ദ്രങ്ങളിലും ടെസ്റ്റ് നടന്നില്ല.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലും ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ചിലയിടങ്ങളില്‍ ലേണേഴ്‌സിനുള്ളവര്‍ മാത്രമാണ് ഇന്നെത്തിയത്.
സി.ഐ.ടി.യു ഒഴികെയുള്ള ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകള്‍ നടത്തിവരുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ടെസ്റ്റുകള്‍ മുടങ്ങിയത്. പ്രതിഷേധിക്കാനോ അനുകൂലിക്കാനോ ഇല്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു. വിവാദ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരത്തില്‍ ഉറച്ചുനില്‍ക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടില്‍ കിടന്ന് സമരക്കാര്‍ പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് മുട്ടത്തറിയില്‍ ടെസ്റ്റിനുള്ളവരുടെ പേര് വിളിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.
സി.ഐ.ടി.യു പ്രതിനിധികളെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

Related Articles
Next Story
Share it