ന്യൂഡല്‍ഹി: നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആസ്പത്രിയിലേക്ക് മാറ്റി. ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയക്ക് വിധേയനാക്കും.