പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരബെന്‍ മോദി അന്തരിച്ചു; വിയോഗം നൂറാം വയസിലേക്ക് കടക്കാനിരിക്കെ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെന്‍ മോദി (99) അന്തരിച്ചു. നൂറാം വയസിലേക്ക് കടക്കാനിരിക്കെയാണ് വിയോഗം. വെള്ളിയാഴ്ച പുലര്‍ച്ചെ അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു അന്ത്യം. വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. 1923 ജൂണ്‍ 18നാണ് ഹീരാബെന്‍ മോദിയുടെ ജനനം. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗര്‍ ആണ് സ്വദേശം. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയാണ് ഹീരാബെന്നിനെ വിവാഹം ചെയ്തത്.നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് […]

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെന്‍ മോദി (99) അന്തരിച്ചു. നൂറാം വയസിലേക്ക് കടക്കാനിരിക്കെയാണ് വിയോഗം. വെള്ളിയാഴ്ച പുലര്‍ച്ചെ അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു അന്ത്യം. വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. 1923 ജൂണ്‍ 18നാണ് ഹീരാബെന്‍ മോദിയുടെ ജനനം. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗര്‍ ആണ് സ്വദേശം. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയാണ് ഹീരാബെന്നിനെ വിവാഹം ചെയ്തത്.
നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, വാസന്തിബെന്‍ ഹസ്മുഖ്ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.

Related Articles
Next Story
Share it