കാഞ്ഞങ്ങാട്: തെയ്യം കെട്ടിയാടുന്നതിനിടയില്‍ ആചാര സ്ഥാനികന് കുഴഞ്ഞുവീണു മരിച്ചു. അരയി ഏരത്തുമുണ്ട്യ ദേവാലയത്തിലെ മുന്‍ അന്തിത്തിരി കോട്ടക്കടവിലെ കെ.കെ കൃഷ്ണന്‍കുട്ടി (63)ആണ് മരിച്ചത്. ഇന്നലെ നിലാങ്കരയിലെ ഒരു വീട്ടില്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഇവിടെ നോറ്റിരിക്കല് ചടങ്ങ് നടത്തിയിരുന്നത് കൃഷ്ണന്‍കുട്ടിയായിരുന്നു. വാളെടുത്ത് ഉറയുന്നതിനിടയില് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരംവെട്ട് തൊഴിലാളിയാണ്. ഭാര്യ: ശോഭന. മക്കള്‍: സുജേഷ് (ബഹ്റൈന്‍), സുജിത. മരുമക്കള്‍: രസ്ന, ജയന് (കുറ്റിക്കോല്‍). സഹോദരങ്ങള്‍: നാരായണി, ദേവി, രാധ, വിജയന്, പരേതരായ രാമകൃഷ്ണന്, സുന്ദരന്‍, നാരായണന്, രവീന്ദ്രന്.