കാഞ്ഞങ്ങാട്: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചുള്ളി ചര്‍ച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയില്‍ ജോമിയുടെയും ഷിജിയുടെയും മകന് ജെസ്റ്റിന് (26) ആണ് മരിച്ചത്. മലയോര ഹൈവേയില്‍ മാലോം കാര്യോട്ട് ചാലില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാര്‍ ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.
സഹോദരങ്ങള്‍: ജെറിന്, ജിബിന്‍.