കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയിലുള്ള കാസര്‍കോട് ജില്ല ന്യൂനപക്ഷമായ കന്നഡ ജില്ലയാണെന്നും ബഹുഭാഷാ സംഘ ഭുമി എന്നറിയപ്പെടുന്ന കാസര്‍കോട് സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം ഉടന്‍ നിര്‍ത്തണമെന്ന് സ്റ്റേറ്റ്സ് റൈറ്റേഴ്സ് അസോസിയേഷന് നേതാവ് ജി.വീശേശ്വര ഭട്ട് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ച് മലയാളം അധ്യാപകരെ കന്നഡ മീഡിയ സ്സ്കൂകളില് നിയമിക്കുന്നത് നിര്‍ത്തലാക്കണം. യു.പി.,എല്‍.പി. ഫാക്കല്‍റ്റികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസില്‍ കന്നഡ മാധ്യമങ്ങളില്‍ നിയമിക്കണം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ ഭാഷാ പഠന വിഷയങ്ങള്‍ അതത് ഭാഷകളില്‍ പഠിപ്പിക്കണം. അഞ്ചാം ക്ലാസിന്റെ തുടക്കത്തില്‍ മലയാളത്തിന് പകരം കന്നഡ മീഡിയ സ്കുളുകളില് അറിയിക്കണം. എല്ലാ വകുപ്പുകളിലും കന്നഡ പരിഭാഷകരെ നിയമിക്കണം. കാസര്‍കോടിലെ എല്ലാ തല കെട്ടുകളും കന്നഡയിലായിരിക്കണം. കന്നഡ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. എല്ലാ വകുപ്പുകളിലേക്കും കന്നഡക്കാരെ നിയമിക്കണം തുടങ്ങി 17 ലധികം ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.