കാസര്‍കോട്: ഇന്ത്യയിലെ ആദ്യത്തെയും ഏക ന്യൂറോ ഹോസ്പിറ്റല്‍ ശൃംഖലയായ മംഗളൂരു ഫസ്റ്റ് ന്യൂറോ, ജനുവരി 26ന് വൈകിട്ട് അഞ്ച് മണിക്ക് കാസര്‍കോട് അണങ്കൂരില്‍ ആദ്യത്തെ ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്റര്‍ (ഔട്ട് പേഷ്യന്റ് യൂണിറ്റ്) ഉദ്ഘാടനം ചെയ്യുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എം. രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ അഷ്റഫ് അലി, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി പി ബിജോയ്, അബ്ബാസ് ബീഗന്, രവീഷ് തന്ത്രി കുണ്ടാര്‍, പി രമേഷ്, ബാലകൃഷ്ണന് മാസ്റ്റര്‍, ഡോ. രാംദാസ് എ.വി, ഡോ. ജിതേന്ദ്ര റായ് സംബന്ധിക്കും.
ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക (കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്), ഡോ. ശ്രുതി എന്‍.എം (കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ്), ഡോ. രഞ്ജന്‍ എസ്.എസ് (കണ്‍സള്‍ട്ടന്റ് ന്യൂറോ റിഹാബ്) എന്നീ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ഫസ്റ്റ് ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്ററില്‍ ലഭ്യമാണെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂറോ കെയര്‍, ഡേ കെയര്‍ ഒപിഡി, ജില്ലയിലെ ആദ്യത്തെ 24 മണിക്കൂര്‍ എംആര്‍ഐ, ന്യൂറോ ഫിസിയോളജി ഡയഗ്നോസിസ്, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ന്യൂറോളജിസ്റ്റുകളുടെ ലഭ്യത, ന്യൂറോ റീഹാബിലിറ്റേഷന്‍, ഫാര്‍മസി എന്നിവ ഫസ്റ്റ് ന്യൂറോ കോംപ്രിഹെന്‍സീവ് ന്യൂറോ സയന്‍സസ് സെന്ററില്‍ (ഔട്ട്പേഷ്യന്റ് യൂണിറ്റ്) ലഭ്യമാണ്.
പത്രസമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക (കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്), രഞ്ജിത്ത് ഷെട്ടി (സി.ഒ.ഒ), സമ്പത്ത് കുമാര്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍) എന്നിവര്‍ സംബന്ധിച്ചു.