കാസര്‍കോട്: ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് സെന്റര്‍ കാസര്‍കോടിന്റെ പന്ത്രണ്ടാം വാര്‍ഷികവും 6000 ശിശു ജനനവും 14ന് വൈകിട്ട് അഞ്ച് മുതല്‍ ഡ്രീം ഫെസ്റ്റ് 2കെ24 എന്ന പേരില്‍ പുലിക്കുന്നിലെ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് സെന്ററിന്റെ സേവന ഗുണഭോക്താക്കളും ക്ഷണിക്കപ്പെട്ട അതിഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന ഐ.എം.എ പ്രസിഡണ്ട് ഡോ. ജോസഫ് ബെന്നവന്‍ മുഖ്യ അതിഥി ആയിരിക്കും.
ഡ്രീം ഫ്ളവര്‍ ഡയറക്ടര്‍മാരായ ഡോ. കെ.പി സൂരജ്, ഡോ. ജയലക്ഷ്മി സൂരജ്, ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് വൈസ് പ്രസിഡടണ്ട് ഡോ. ഹരികിരണ്‍ ബങ്കേര, മുന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് പ്ലീഡറും പബ്ലിക് പ്രോസീക്യൂട്ടറും ആയ അഡ്വക്കേറ്റ് കെ. ബാലകൃഷ്ണന്, ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് ചീഫ് എംബ്രയോളജിസ്റ്റ് ഡോ. എലിസബത്ത് മാത്യു എന്നിവര്‍ പങ്കെടുക്കും. കുട്ടികളും സ്റ്റാഫ് അംഗങ്ങളും ഒരുക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ സുരേന്ദ്ര കെ.ടി, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അഫ്സല് ബഷീര്‍, ഐ.വി.എഫ് കൗണ്‍സിലര്‍ ജീന ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.